കൊണ്ടോട്ടി : ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിൽ വിജയഭേരി-വിജയ സ്പർശം’ 24 പദ്ധതിയുടെ ഭാഗമായി ‘ഹൃദയപൂർവ്വം’ എന്ന പേരിൽ നടത്തിയ അദ്ധ്യാപക, രക്ഷാകർതൃ, വിദ്യാർത്ഥി സംഗമം സ്കൂൾ ഹെഡ്‌മാസ്റ്റർ പി. ടി ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ ആദ്യക്ഷത വഹിച്ചു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അടിസ്ഥാന ഗണിതം എന്നിവയിൽ വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കാൻ തുടക്കം കുറിച്ച വിജയസ്പർശം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ക്ലാസുകൾ പൂർത്തിയാക്കി പരീക്ഷയും നടത്തിയാണ് രക്ഷാകര്‍തൃ സംഗമം നടത്തിയത്.കുട്ടികളിലെ പുരോഗതിയും,താൽപ്പര്യവും യോഗത്തിൽ ചർച്ച ചെയ്തു.
സ്കൂൾ വിജയസ്പർശം വൈസ് കോർഡിനേറ്റർ സുൽഫത് ടീച്ചർ, വിദ്യാർത്ഥി പ്രീതിനിതി സൻഹ.മിൻഹ, ഹാദിയ ,വിജയസ്പർശം ലീഡർ സിനാൻ എന്നിവർ പ്രസംഗിച്ചു.