കോടിയമ്മൽ : എസ്.എഫ്.ഐ വാഴക്കാട് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള യൂണിറ്റുകളുടെ സമ്മേളനങ്ങൾക്ക് തുടക്കം. കൊടിയമ്മൽ യൂണിറ്റ് സമ്മേളനം എസ്.എഫ്.ഐ കൊണ്ടോട്ടി ഏരിയ പ്രസിഡന്റ് സ. സോജിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുലൈം സമ്മേളനത്തിൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് കമ്മിറ്റി അംഗം ഹനാൻ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു യൂണിറ്റ് സമ്മേളനത്തിൽ സി.പി.ഐ.എം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം സ. ശ്രീകാന്ത് അഭിവാദ്യ ചെയ്‌ത് സംസാരിച്ചു.
സമ്മേളനം പുതിയ ഭാരവാഹികൾ തിരഞ്ഞെടുത്തു
പ്രസിഡന്റ്: ശാമിൽ
സെക്രട്ടറി: ഹനാൻ
സമ്മേളനം യൂണിറ്റിന്റെ ഭാവി പ്രവർത്തനങ്ങൾക്കുള്ള പദ്ധതി രൂപീകരിക്കുകയും സമകാലിക വിദ്യാർത്ഥി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.