കൊട്ടപ്പുറം -കൊണ്ടോട്ടി ബി ആർ സി യുടെ ഇൻക്ലൂസീവ് കലോത്സവം മൽഹാർ 2024 കൊട്ടപ്പുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽവെച്ച് വർണ്ണാഭമായി ആഘോഷിച്ചു . മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എം റിഫീഖ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിന്ദു അധ്യക്ഷത വഹിച്ചു,പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ,
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്,
ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ സി അബ്ദുറഹിമാൻ,
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ പി മുജീബ് റഹ്മാൻ,
പുളിക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി സുഹറ ചേലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
സമഗ്രശിക്ഷ കേരള ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ മനോജ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി,ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ അനീഷ്‌കുമാർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം സ്വലാഹ്, വാർഡ് മെമ്പർ കൈപ്പങ്ങൽ അഹമ്മദ് , പി ടി. ഹിബത്തുള്ള,സുബൈദ എം ,ശരീഫ് ടീച്ചർ,ഷംല ശരീഫ് ,പ്രിൻസിപ്പൽ ഡോ. എം വിനയകുമാർ, ഹെഡ് മിസ്ട്രെസ് യാങ്സ്റ്റി, പി ടി എ പ്രസിഡന്റ് സക്കീർ പാലാട്ട്,HM ഫോറം കൺവീനർ കൃഷ്ണൻ മാസ്റ്റർ,ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇക്ബാൽ,ഗായകനും അഭിനേതാവുമായ സുരേഷ് തിരുവാലി എന്നിവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുന്നൂറ്റിഅമ്പതോളം വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചുകൊണ്ട് വിവിധ കലാപരിപാടികൾ അരങ്ങേറി.