മുതുവല്ലൂർ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്ററിന്റെ 3 ആമത് മാപ്പിളപ്പാട്ട് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ മാപ്പിളപ്പാട്ട് പരിശീലനം നൽകുക എന്നെ ലക്ഷ്യത്തോടെയാണ് അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ ഈ സംരംഭത്തിന് തുടക്കമിട്ടത്. ചാപ്റ്റർ പ്രസിഡണ്ടും റേഡിയോ ആർട്ടിസ്റ്റുമായ കെ. പി. എം ബഷീർ സാഹിബിന്റെ ആദ്യക്ഷതയിൽ കൊണ്ടോട്ടി നഗരസഭ ഉപാധ്യക്ഷനും കലാകാരനുമായ അഷ്‌റഫ് മടാൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രമുഖ ഗായകനും, മാപ്പിളപാട്ട് പരിശീലകനുമായ ശിഹാബ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി. കേരള മാപ്പിള കലാ acsഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ടും ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ഡയറക്ടറുമായ സാബിഖ് കൊഴങ്ങോറൻ, മുൻകാല ഗായകനമ്മരായ ബക്കർ വടകര, പി ടി അബ്ദുറഹ്മാൻ, അക്കാദമി ചാരിറ്റി വിംഗ് ചാപ്റ്റർ ചെയർമാൻ കെ. സി അബുട്ടി ഹാജി വെട്ടുപാറ, സുലൈമാൻ ഹാജി തോണിക്കല്ലുപ്പാറ, സുലൈമാൻക്ക, സി എം മൗലവി, ഹരിദാസൻ ഓളവട്ടൂർ, നാസർ കീഴുപറമ്പ് തുടങ്ങിയവർ സംസാരിച്ചു. സമീർ പുതിയൊടത്ത് പറമ്പ്, ഫസൽ, റഹൂഫ് മാസ്റ്റർ, മൂസാ, അബ്ദുറഹ്മാൻ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.