പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ച UDF സാരഥി ശ്രി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനത്തിനായ് വാഴക്കാട് മണ്ഡലത്തിൽ നിന്ന് പാലക്കാട്ടേക്ക് പോയ മണ്ഡലം നേതാക്കളുടെ യാത്ര ചിലവിന്റെ ബാലൻസ് സംഖ്യ സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച മുതുവല്ലൂർ പഞ്ചായത്തിലെ മുതുപറമ്പ് പാമ്പോടൻ സൈനുദ്ദീന്റെ 14 വയസ്സ് പ്രായമുള്ള മുഹമ്മദ് ഷാമിൽ മോൻ്റെ ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം, ജനറൽ സെക്രട്ടറി ഷംസു മപ്രം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹി അശീർ റഹ്മാൻ, ഗ്ലോബൽ OICC വാഴക്കാട് വൈസ് പ്രസിഡണ്ട് മാനുട്ടി കുനിക്കാടൻ,യാക്കൂബ് ആക്കോട്, എ.സി മുനീർ ബാബു.നിയാസ് ചെറുവായൂർ, നാസർ വലിയ മംഗലത്ത്, മൂസ പി എന്നിവർ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് തുക കൈമാറി.
പാലക്കാടൻ യാത്ര ബാലൻസ് ഷാമിൽ മോൻ ചികിത്സ സഹായ നിധിയിലേക്ക് കൈമാറി.
