29.8 C
Kerala
Friday, March 14, 2025

ഭിന്നശേഷി കലോത്സവം മൽഹാർ 2024 ജിഎച്ച്എസ്എസ് കൊട്ടപ്പുറം സ്കൂളിൽ തുടക്കമായി

Must read

കൊട്ടപ്പുറം – കൊണ്ടോട്ടി ബി ആർ സി യുടെ ഭിന്നശേഷി കലോത്സവം മൽഹാർ 2024 ന് കൊട്ടപ്പുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ തുടക്കമായി.ഡിസംബർ 7 ശനിയാഴ്ച നടക്കുന്ന ഭിന്നശേഷി കലോത്സവത്തിന് മുന്നോടിയായി കൊട്ടപ്പുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്ന് വിളംബരജാഥ ആരംഭിച്ചു . പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ, കൊണ്ടോട്ടി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ അനീഷ് കുമാർ, പ്രിൻസിപ്പാൾ വിനയകുമാർ, പ്രധാനഅധ്യാപിക യാങ്സ്റ്റി, PTA പ്രസിഡന്റ്‌ സക്കിർപാലാട്ട് , സ്കൂളിലെ അധ്യാപകർ എന്നിവർ വിളംഭരജാഥയിൽ പങ്കെടുത്തു. രാമനാട്ടുകരഹയർ സെക്കന്ററി സ്കൂളിലെ ബാൻഡ് സംഘം, കൊട്ടപ്പുറം ഹയർ സെക്കന്ററി സ്കൂളിലെ NSS,NCC, SPC, Scout and Guides വിദ്യാർത്ഥികൾ, BRC യിലെ അധ്യാപകർ എന്നിവർ ജാഥയിൽ അണിനിരന്നു. ഡിസംബർ 7 ന് നടക്കുന്ന കലോത്സവത്തിൽ ഇരുന്നൂറ്റിഅമ്പതോളം കുട്ടികളാണ് വിവിധങ്ങളായ പരിപാടിയിൽ പങ്കെടുക്കുന്നത്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article