വാഴക്കാട് :ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് എളമരം ബി ടി എം ഒ യു പി സ്കൂളിൽ വിവിധ മണ്ണിനങ്ങൾ പ്രദർശിപ്പിച്ചു. സീഡ്, ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പ്രദർശനത്തിൽ കരിമണ്ണ്, വനമണ്ണ്, ചെങ്കൽ മണ്ണ്, തീര ദേശ മണ്ണ്, മലയോര മണ്ണ്, കറുത്ത പരുത്തി മണ്ണ്, ചെമ്മണ്ണ്, എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങൾ പ്രദർശിപ്പിച്ചു.പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട മണ്ണിനങ്ങളുടെ പ്രദർശനം കുട്ടികൾക്കു ഏറെ കൗതുകമുള്ളതായി.ഹെഡ് മാസ്റ്റർ ഒ എം നൗഷാദ്, ശാസ്ത്ര കൺവീനർ സുധ കെ ടി, സീഡ് കോ ഓർഡിനേറ്റർ സജ്‌ന വി പി എന്നിവർ നേതൃത്വo നൽകി
ലോക മണ്ണ് ദിനം : വിവിധ മണ്ണിനങ്ങൾ തൊട്ടറിഞ്ഞു ബി ടി എം ഒ യു പി സ്കൂൾവിദ്യാർത്ഥികൾ
