വയനാട് ജനതയോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ എസ്എഫ്ഐ കൊണ്ടോട്ടി ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കൊണ്ടോട്ടിയിൽ നടന്ന പ്രതിഷേധം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം മർഷാദ് ഉദ്ഘാടനം ചെയ്തു.
വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ എല്ലാവരും രംഗത്തിറങ്ങണമെന്ന് മർഷാദ് ആവശ്യപ്പെട്ടു.