ചീക്കോട് : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ [SJM] സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചീക്കോട് റെയിഞ്ച് കമ്മിറ്റി മദ്റസ ഉസ്താദുമാർക്കു വേണ്ടി സംഘടിപ്പിക്കുന്ന MEP (മുഅല്ലിം എംപവർമെൻ്റ് പ്രോഗ്രാം) ട്രെയിനിങ് രണ്ടാം എഡിഷൻ ഉദ്ഘാടന കർമ്മം സയ്യിദ് അഹമ്മദുൽ കബീർ മദനി കൊന്നാര് നിർവഹിച്ചു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മനസ്സിലാക്കി പ്രത്യേകമായ മനശാസ്ത്ര പരീചരണത്തിലൂടെ പഠനം സുഖകരവും സുസാധ്യവുമാക്കുന്നതിനുള്ള പരിശീലന ട്രെയിനിങ് വിളയിൽ ആർ എം എസ് മദ്റസയിൽ വെച്ച് നടക്കുകയും നാൽപ്പതോളം അധ്യാപകർ പങ്കെടുക്കുകയും ചെയ്യുന്ന പരിപാടിയിൽ മാനേജിങ് കമ്മിറ്റിക്കുള്ള പ്രത്യേക സെഷനുകളോട് കൂടി ആരംഭം കുറിച്ചു.റേഞ്ച് പ്രസിഡണ്ട് അബ്ദുറഹിം സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വഫ് വാൻ അസ്ഹരി വിഷയാവതരണം നടത്തുകയും ചൈതു.
സമസ്ത മേഖല മുശാവറ അംഗം KC അലവി ഫൈസി , SYS ജില്ലാ ഉപാദ്ധ്യക്ഷൻ സൈദ് അസ്ഹരി, SMA മേഖല സെക്രട്ടറി പാറ മുഹമ്മദ്, SMA റീജീണൽ സെക്രട്ടറി അബ്ദുസ്സമദ് Ap എന്നിവർ ആശംസകൾ അറിച്ചു.
ചീക്കോട് റെയിഞ്ച് MEPട്രെയിനിങ്ങ് ക്ലാസുകൾക്ക് തുടക്കമായി
