എടവണ്ണപ്പാറ – സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഉള്ള കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന് പൊതുസമ്മേളനം വേദിയായ സീതാറാം യെച്ചൂരി നഗറിൽ പതാക ഉയർന്നു.സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ചെറുകാവ് ലോക്കൽ സെക്രട്ടറിയുമായിരുന്ന കപ്പുറത്ത് വീരഭദ്രന്റെ വീട്ടിൽ നിന്ന് ഏരിയ കമ്മിറ്റി അംഗം എം ശ്രീജിത്ത് ക്യാപ്റ്റനും, സലാഹ് വൈസ് ക്യാപ്റ്റനുമായ പതാക ജാഥ ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം പി സി നൗഷാദ് ക്യാപ്റ്റനും എ പി മോഹൻദാസ് വൈസ് ക്യാപ്റ്ററുമായ കൊടിമര ജാഥ വാഴക്കാട് മുൻ ലോക്കൽ സെക്രട്ടറി ഹരിദാസൻ മാസ്റ്ററുടെ വീട്ടിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം കെപി സന്തോഷ് ക്യാപ്റ്റനും പി വി സുനിൽകുമാർ വൈസ് ക്യാപ്റ്ററുമായി ചെറുക്കാവിലെ രക്തസാക്ഷി പി പി മുരളീധരന്റെ സ്മൃതി കുടിരത്തിൽ നിന്ന് തുടങ്ങിയ ദീപശിഖ ജാഥ ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ഉദ്ഘാടനം ചെയ്തു തുടർന്ന് വാഴക്കാട് എടവണ്ണപ്പാറ റോഡിൽ ജാഥ സംഗമിച്ച് അത്‌ലറ്റ്കളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തി സ്വാഗതസംഘം ചെയർമാൻ ടി കെ ഹസ്സൻ പതാക ഉയർത്തി. എടവണ്ണപ്പാറ പാറക്കോൺ ഓഡിറ്റോറിയത്തിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്തു.