ജി എൽ പി എസ് വെട്ടത്തൂർ കഴിഞ്ഞ വർഷം LSS നേടിയ മുപ്പത്തിമൂന്ന് കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പരിശീലിപ്പിച്ച ക്ലാസ് അധ്യാപകരായ സുഹറ, അഖില എന്നിവരെ ആദരിച്ചു. വാഴക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: എം കെ നൗഷാദ് ഉദ്ഘാടനം ചെയ്തു.
ബാൻ്റ് മേളം, വിവിധ കലാരൂപങ്ങൾ, രക്ഷിതാക്കൾ , വിദ്യാർത്ഥികൾ തുടങ്ങിയവർ അണിനിരന്ന ഘോഷയാത്ര നാടിൻ്റെ ഉത്സവമയമാക്കി. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ആയിശ മാരാത്ത് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബൂബക്കർ, എം രാമചന്ദ്രൻ മാസ്റ്റർ, എസ് എം സി ചെയർമാൻ രാഗേഷ് , പിടിഎ പ്രസിഡൻ്റ് ബഷീർ കുറിയോടത്ത് , എം ടി എ പ്രസിഡൻ്റ് റംല ,ഹെഡ്മാസ്റ്റർ എം ടി സുരേഷ് , അശ്റഫ് മാസ്റ്റർ,നിസാർ മാസ്റ്റർ, ബേബി വിജയം, സുലൈഖ തുടങ്ങിയവർ സംസാരിച്ചു.
ജി എൽ പി എസ് വെട്ടത്തൂർ സ്കൂൾ വിജയാരവം
