എടവണ്ണപ്പാറ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന് ഇന്ന് വെള്ളിയാഴ്ച കൊടി ഉയരും. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് എടവണ്ണപ്പാറ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പാർക്കോൺ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി എം ഷൗക്കത്ത്, കെ പി സുമതി, വിപി സക്കറിയ, പി കെ ഖലിമുദ്ദീൻ, ജില്ലാ കമ്മറ്റി അംഗം എൻ പ്രമാദ് ദാസ് എന്നിവർ പങ്കെടുക്കും.
ഏരിയ കമ്മിറ്റി അംഗം എം ശ്രീജിത്ത് ക്യാപ്റ്റനും, എം സലാഹ് വൈസ് ക്യാപ്റ്റനുമായ പതാക ജാഥ വെള്ളിയാഴ്ച വൈകിട്ട് കപ്പുറത്ത് വീരഭദ്രന്റെ വീട്ടിൽ നിന്ന് ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റിയംഗം പി സി നൗഷാദ് ക്യാപ്റ്റനും, എ.പി മോഹൻദാസ് വൈസ് ക്യാപ്റ്റനുമായ കൊടിമര ജാഥ വാഴക്കാട് മുൻ ലോക്കൽ സെക്രട്ടറി ഹരിദാസൻ മാസ്റ്ററുടെ വീട്ടിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റി അംഗം കെപി സന്തോഷ് ക്യാപ്റ്റനും, പി വി സുനിൽകുമാർ വൈസ് ക്യാപ്റ്റനുമായ ദീപശിഖാ ജാഥ ചെറുകാവിലെ രക്തസാക്ഷി വി പി മുരളീധരന്റെ സ്മൃതി കൂട്ടിരത്തിൽ നിന്നും ജില്ലാ കമ്മിറ്റി അംഗം പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (എടവണ്ണപ്പാറ അരീക്കോട് റോഡ്) സ്വാഗതസംഘം ചെയർമാൻ ടി കെ ഹസ്സൻ പതാക ഉയർത്തും.ഞായറാഴ്ച വൈകിട്ട് പണിക്കര പുറായിൽ നിന്നും റെഡ് വളണ്ടിയർ മാർച്ചും, പൊതു പ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. പി സരിൻ മറ്റു പ്രമുഖ നേതാക്കൾ സംസാരിക്കും തുടർന്ന് തുറക്കൽ അരങ്ങ് കലാസാംസ്കാരിക വേദിയുടെ ഗാനമേളയും അരങ്ങേറും