പണിക്കരപുറായ : കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 23 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിക്കര പുറായ ജി.എൽ.പി സ്കൂളിനുവേണ്ടി പണികഴിപ്പിച്ച സാനിറ്ററി കോംപ്ലക്സ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു.കെ ഉദ്ഘാടനം ചെയ്തു .വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അഡ്വക്കേറ്റ് എം കെ സി നൗഷാദ് അധ്യക്ഷം വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഷമീന സലീം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അയ്യപ്പൻകുട്ടി,വാർഡ് മെമ്പർ ശ്രീ സി പി ബഷീർ മാസ്റ്റർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കുഴിമള്ളി ഗോപാലൻ, പിടിഎ പ്രസിഡണ്ട് സുബൈർ പുൽപ്പറമ്പിൽ, എംടിഎ പ്രസിഡണ്ട് റസീന,ശ്രീ മോട്ടമ്മൽ മുജീബ് മാസ്റ്റർ, ശ്രീ ജൈസൽ എളമരം ,ശ്രീ രാജഗോപാലൻ മാസ്റ്റർ, ശ്രീ OK അയ്യപ്പൻ, ശ്രീ ഷിബു അനന്താ യൂർ, ശ്രീ സത്താർ ബാബു (യുവജന ക്ലബ്ബ് ), ഷമീം പി എം കെ (വിവ ക്ലബ്ബ്)എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ നടപ്പാതയുടെ കൈവരിക്കു വേണ്ടിയുള്ള നിവേദനംസ്കൂൾ ലീഡർ ഫാത്തിമ ഹിബപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു.കൊണ്ടോട്ടി സബ്ജില്ല കലാമേളയിൽ ഉന്നത വിജയം കാഴ്ചവച്ച പ്രതിഭകൾക്ക് പരിപാടിയിൽ സമ്മാനം നൽകി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പി അബൂബക്കർ സ്വാഗതവും HM ഹംസ സർ നന്ദിയും പറഞ്ഞു.
പണിക്കരപുറായ ജി.എൽ.പി സ്കൂളിനുവേണ്ടി പണികഴിപ്പിച്ച സാനിറ്ററി കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ചു.
