24.8 C
Kerala
Tuesday, April 29, 2025

മാപ്പിള കവി ടി. കെ. എം കുട്ടിയെ ആദരിച്ചു.

Must read

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി പ്രമുഖ മാപ്പിള കവി ടി. കെ. എം കുട്ടി എടവണ്ണപ്പാറയെ ആദരിച്ചു.

നൂറിലധികം മാപ്പിളപ്പാട്ടുകൾക്ക് ജന്മം നൽകിയ മഹാ പ്രതിഭയാണ് ടി. കെ. എം കുട്ടി. പ്രമുഖ ഗായകൻ നവാസ് പാലേരി, വിളയിൽ ഫസീല അടക്കമുള്ള നിരവധി ഗായകർ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ പാടിയിട്ടുണ്ട്. എടവണ്ണപ്പാറയെ കുറിച്ച് കുട്ടിക്ക എഴുതിയ ഗാനം വിളയിൽ ഫസീല ആലപിച്ചിട്ടുണ്ട്

ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട്‌ സാബിഖ് കൊഴങ്ങോറന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡണ്ടും റോഡിയോ ആർട്ടിസ്റ്റും, മുതിർന്ന അംഗവുമായ കെ. പി. എം ബഷീർ സാഹിബ്‌ ടി. കെ. എം കുട്ടിക്ക് പുരസ്‌കാരം നൽകി ആദരിച്ചു.

വാർഡ് മെമ്പർ ബഷീർ മാസ്റ്റർ, മുതിർന്ന അംഗം പി. എം എ ഖാലിഖ്, അബുട്ടി ഹാജി വെട്ടുപാറ, അലി വെട്ടുപാറ സാമൂഹിക പ്രവർത്തകൻ കെ. ടി ശിഹാബ് മാസ്റ്റർ, ഗായകൻ ഔരംഗസേബ്, ഉസ്മാൻ കൊടക്കാട്, ട്രോമ കെയർ അംഗങ്ങളായ കുട്ടിമാൻ, ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും അയൽവാസികളുടെയും സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു പരിപാടി.

ചാപ്റ്റർ സെക്രട്ടറി വി. എം കോയ സ്വാഗതവും ഹമീദ് എടവണ്ണപ്പാറ നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article