വാഴക്കാട് : കേരളീയ സാഹിത്യ സാംസ്‌കാരിക നവോത്ഥാന മേഖലകളിൽ വൈജ്ഞാനിക ഇടപെടലുകൾ നിർവഹിച്ച ശബാബ് വാരികയുടെ, ഡിസംബർ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിന്റെ മണ്ഡലംതല സന്ദേശദിനാചരണ ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം കെ മുഹമ്മദ് നൗഷാദ് നിർവഹിച്ചു. കെ.എൻ.എം. മർക്കസുദ്ദഅവ ആക്കോട് ശാഖാ സെക്രട്ടറി അബ്ദുൽ കരീം, ഐ.എസ്.എം മണ്ഡലം ജനറൽ സെക്രട്ടറി കെ വി നവാസ് ചെറുവായൂർ, ഐ.എസ്.എം മണ്ഡലം സെക്രട്ടറിമാരായ നസീഫ് വാലില്ലാപ്പുഴ, ശവാഫ് വാഴക്കാട്, മണ്ഡലം വൈസ്പ്രസിഡന്റ് അബ്ദുൽ വാഹിദ് സന്നിഹിതരായി.
ശബാബ് ഗോൾഡൻ ജൂബിലി മണ്ഡലം സന്ദേശ ദിനാചരണം സംഘടിപ്പിച്ചു
