സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണം നേടി വ്യക്തിഗത ചാമ്പ്യൻപട്ടം ചൂടിയ ചീക്കോട് കെ.കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് അമീൻ, കായിക മേളയിലെ സ്വർണ ജേതാക്കളായ, സംസ്ഥാന ശാസ്ത്രമേളയിൽ എ. ഗ്രേഡ് വിത്ത് ഗ്രേസ് മാർ കരസ്ഥമാക്കിയ റിസ അഫ്രിൻ, സംസ്ഥാന സ്പെഷൽ സ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ വാഴക്കാട് കാരുണ്യ ഭവൻ സ്കൂളിനെയും എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻആദരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് കെ.ഒ.അലി ഹാജി അദ്ധ്യക്ഷം വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് M K നൗഷാദ് ഉൽഘാടനം ചെയ്തു. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ ചെയർമാൻ പി.എ.ജബ്ബാർ ഹാജി മെമൻ്റോ വിതരണം ചെയ്തു. പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഷമീന സലീം, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ, നൗഷാദ് വട്ടപ്പാറ, ‘ബ്ലോക്ക് മെമ്പർ പി.അബൂബക്കർ, എ.കെ.അബ്ദുൽ ഗഫൂർ, കരീം എളമരം, അഷ്റഫ് കോറോത്ത്, ഷിബു അനന്തായൂർ, ഒ.വിശ്വനാഥൻ, അൽ ജമാൽ നാസർ, കെ.പി. ഫൈസൽ, സി.വി.ബാബു കെ.പി.ബഷീർ വി.പി.അബ്ദുൽ കരീം ലത്തീഫ് മുണ്ടുമുഴി, കലാം എടവണ്ണപ്പാറ മുതലായവർ സംസാരിച്ചു. സ്വർണ ജേതാക്കളായ പ്രതിഭകളുടെ ഒരു മാസത്തെ കോച്ചിംഗ് ചെലവിനുള്ള ഫണ്ട് പ്രസിഡണ്ട് K O ആലിഹാജി കോച്ച് ആമിർ സുഹൈലിന് കൈമാറി ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ യൂത്ത് വിംഗ് സുവർണ ജേതാക്കൾക്ക് സ്വീറ്റ് ബോക്സ് സമ്മാനിച്ചു. കണ്ണാമ്പുറത്ത് ബഷീർ സ്വാഗതവും കെ.കെ.അഷ്റഫ് ഹാജി നന്ദിയും പറഞ്ഞു
കായികമേളയിലെ മിന്നും താരങ്ങളെ എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ ആദരിച്ചു
