എടവണ്ണപ്പാറ : നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപ്പാറയിൽ നടക്കുന്ന സി പി ഐ എം കൊണ്ടോട്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല പ്രവർത്തകരെ ആദരിക്കുകയും കുടുംബ സംഗമവും എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കുടുംബ സംഗമം സഖാവ് കെ ജെ ഷൈൻ ടീച്ചർ എറണാകുളം ഉദ്ഘാടനം ചെയ്തു. ഏരിയാ സമ്മേളനം സ്വാഗതസംഘം ചെയർമാൻ കുട്ടിഹസ്സൻ അധ്യക്ഷത വഹിച്ചു. സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. സിപിഐഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ്, സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം എൻ പ്രമോദ് ദാസ് തുടങ്ങിയവർ കുടുംബ സംഗമത്തിൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ വിമല പാറകണ്ടത്തിൽ, അമീന കുമാരി ടീച്ചർ, എ പി മോഹൻദാസ്, പി സി നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുടുംബ സംഗമത്തിൽ വിവിധ ബ്രാഞ്ചുകളിലെ പഴയകാല പാർട്ടി പ്രവർത്തകരെ ആദരിച്ചു.
സിപിഐഎം ആദ്യകാല പ്രവർത്തകരെ ആദരിക്കലും കുടുംബ സംഗമവും സംഘടിപ്പിച്ചു
