മപ്രം : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മപ്രം ജി എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന സെവൻസ് ഫുട്ബോൾ മത്സരത്തിൽ 11-ലോക്കൽകമ്മിറ്റികളെ പ്രതിനിധീകരിച്ച് പതിനൊന്ന് ടീമുകൾ പങ്കെടുത്തു. നെടിയിരുപ്പ് ലോക്കൽ കമ്മിറ്റി ടീം വിജയികളായി. മുൻ വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ടും പാർടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന സഖാവ് പി.ഹൈദർ മാസ്റ്റർമെമ്മോറിയൻ ട്രോഫി വിജയികളായ ടീമിന് സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ് സമ്മാനിച്ചു. സഖാവ് എടപ്പറ്റ ബാലകൃഷ്ണൻനായരുടെ നാമധേയത്തിലുള്ള ട്രോഫി റണ്ണർപ്പായ കൊണ്ടോട്ടി ടീമിന് സഖാവ് പി.കെ മോഹൻദാസും സമ്മാനിച്ചു.
ഞായറാഴ്ച രാവിലെ ആരംഭിച്ച മത്സരം സിപിഐഎം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി പി കെ മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു. സിപിഐഎം എടവണ്ണപാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ , വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ ഏരിയ കമ്മിറ്റി അംഗങ്ങൾ എ പി മോഹൻദാസ്, അഡ്വക്കേറ്റ് ബാബു, ഭാസ്ക്കരൻ മാസ്റ്റർ, എ നീലകണ്ഠൻ, മുഹമദ് ഉസൈൻ , പനക്കൽ കുഞ്ഞഹമ്മദ് , വി കെ അശോകൻ, സലാം എളമരം, സി. കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.