എടവണ്ണപ്പാറ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിൽ
നവംബർ 27 ന് നടക്കുന്ന മാർച്ചിന്റെയും ധർണയുടെയും പ്രചരണാർത്ഥം എൻ.ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ കൊണ്ടോട്ടി ഏരിയ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മൊറയൂരിൽ നിന്ന് ആരംഭിച്ച ജാഥ കൊണ്ടോട്ടി, പുളിക്കൽ, ചെറുക്കാവ്, കാരട്, വാഴയൂർ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം എടവണ്ണപ്പാറയിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം. പി അബ്ദുൽഅലി മാസ്റ്റർ, എൻ.സമീറ,ഇ.വിനയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജാഥാ എടവണ്ണപ്പാറയിൽ സമാപിച്ചു.
സമാപന പൊതുയോഗം കെ. എസ്. കെ. ടി. യു ഏരിയ പ്രസിഡന്റ് സി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
എ. പി തങ്കം സ്വാഗതവും ചിത്ര മണ്ണാറോട്ട് അദ്ധ്യക്ഷതയും വഹിച്ചു.