ദോഹ : പ്രമുഖ എഴുത്തുകാരിയും വാഴക്കാട്ടുകാരിയുമായ ഫർസാനക്ക് വാഴക്കാട് അസോസിയേഷൻ ഖത്തർ സ്വീകരണം നൽകി. ഈ വർഷത്തെ സംസ്‌കൃതി ഖത്തർ പതിനൊന്നാമത് സി വി ശ്രീരാമൻ സാഹിത്യ പുരസകാരം ഏറ്റുവാങ്ങാനായി ഖത്തറിൽ എത്തിയതായിരുന്നു ഫർസാന.
കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വാഖ് പ്രസിഡന്റ് ടി പി അക്ബർ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ ഫർസാന തൻ്റെ എഴുത്തിൻ്റെ ലോകത്തെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു .മുൻ പ്രസിഡന്റ് സിദ്ധിഖ് വട്ടപ്പാറ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫവാസ് ബി കെ , ജൈസൽ കെ.കെ, ഖയ്യൂം ടീ കേ, സിദ്ധിഖ് കെ കെ , നിയാസ് കാവുങ്ങൽ, റാഷിൽ പീ വീ, ശംവിൽ എളാംകുഴി , ഷബീർ അലി, ആഷിക് പീ സി, അഷ്‌റഫ് കാമശ്ശേരി, വനിതാ വിങ് പ്രസിഡന്റ് നജ ജൈസൽ, നസ്‌ല നിയാസ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ വാഖിന്റെ ഉപഹാരം ഫർസാനക്ക് കൈമാറി