എടവണ്ണപ്പാറ : ജീവകാരുണ്യ സേവന രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ട ആശ്വാസം എടവണ്ണപ്പാറ രോഗികൾക്ക് നൽകുന്ന ഹെൽത്ത് കാർഡുകളുടെ വിതരണോദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കറ്റ് എംകെ നൗഷാദ് നിർവഹിച്ചു. തിരുവനന്തപുരം പരീക്ഷ ബോർഡ് ജോയിൻ്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ മുഖ്യാതിഥിയായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി സക്കരിയ അധ്യക്ഷത വഹിച്ചു.
ആശ്വാസം എടവണ്ണപ്പാറ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിത്യരോഗികൾക്ക് മരുന്ന് അനുബന്ധ ചെലവുകൾക്ക് വലിയ ഇളവ് നൽകുന്ന ഹെൽത്ത് കാർഡുകളാണ് വാഴക്കാട് ഡോട്ട് കോമിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തത്.
കൺവീനർ റഹ്മാൻ മധുരക്കുഴി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി സയ്ദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി അബൂബക്കർ, കെ ഒ അലി,
വി രാജഗോപാലൻ മാസ്റ്റർ, വിശ്വനാഥൻ , അബ്ദുൽ ലത്തീഫ്, നൗഷാദ് വട്ടപ്പാറ, സി എ കരീം എളമരം, കെ വി കുഞ്ഞു, അപ്പുട്ടി മാസ്റ്റർ, അഷ്റഫ് കോരോത്ത്, സുബ്രഹ്മണ്യൻ , എക്സൽ ഫസൽ ആശംസകൾ നേർന്നു, കോഡിനേറ്റർ കെപി ഫൈസൽ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.