കിഴിശ്ശേരി : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ. കൊണ്ടോട്ടി താലൂക്ക് സമ്മേളനം കിഴിശ്ശേരി MK മുഹമ്മദ് നഗർ ഗ്രേസ് മാൾ ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് അൽഫാലിന്റെ അധ്യക്ഷതയിൽ OP നാസർ സ്വാഗതവും. ജില്ലാ പ്രസിഡണ്ട് PK മധു ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും K ഉണ്ണികൃഷ്ണൻ സംഘടനാ റിപ്പോർട്ടും. ജില്ലാ ട്രഷറർ NC ഫിറോസ് മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ താലൂക്ക് സെക്രട്ടറി റഷീദ് കൊണ്ടോട്ടി റിപ്പോർട്ടും. ട്രഷറർ OK നാസർ വരവ് ചിലവ് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് KSBA ലേഡീസ് ബ്യൂട്ടിഷൻ ജില്ലാ കമ്മിറ്റി അംഗം സിനി മോൾ എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് OP ഷൗക്കത്തലി എടവണ്ണപ്പാറ. സെക്രട്ടറി റഷീദ് കൊണ്ടോട്ടി. ട്രഷറർ OK നാസർ മൊറയൂർ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. അസ്‌ലം പുളിക്കൽ നന്ദി പ്രകാശിപ്പിച്ചു.
KSBA കൊണ്ടോട്ടി താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡണ്ട് PK മധു ഉദ്ഘാടനം നിർവഹിച്ചു
