എളമരം : സി.പി.ഐ.എം കൊണ്ടോട്ടി എരിയാ സമ്മേളനത്തിന്റെ ഭാഗമായി എളമരത്ത് ബഹുജന സദസ് സംഘടിപ്പിച്ചു. സദസ്സ് പാർട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു.
പ്രമുഖ പ്രാസംഗികൻ ജംഷീദ് അലി കൊണ്ടോട്ടി എരിയ കമ്മറ്റി അംഗങ്ങളായ പി.സി. നൗഷാദ്, എ.പി. മോഹൻദാസ്, എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ, വാഴക്കാട് ലോക്കൽ സെക്രട്ടറി ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
സദസ്സിന് എം. ചന്ദ്രശേഖരൻ സ്വാഗതവും എടവണ്ണപ്പാറ ലോക്കൽ കമ്മറ്റി അംഗം ഷിൻറു അദ്ധ്യക്ഷതയും വഹിച്ചു, കൂടാതെ കെ.ടി. സൽമാൻ നന്ദി പരിപാടിയുടെ നന്ദി അറിയിച്ചു.