എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരത്തിന്റെ ഭാഗമായി എടവണ്ണപ്പാറ സോണിലെ പ്രഭാത നടത്തം പ്രൗഢമായി
വാവൂരിൽ നിന്ന് ആരംഭിച്ച പ്രഭാത നടത്തം എടശ്ശേരി കടവിൽ സമാപിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ കലാം മാവൂർ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ മുനീർ സഖാഫി ഓർക്കാട്ടിരി, അബ്ദുൽ ലത്വീഫ് കാക്കവയൽ, കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി, സി.ബഷീർ മാസ്റ്റർ വാഴക്കാട് തുടങ്ങിയവർ നേതൃത്തം നൽകി ജീവിതശൈലി രോഗങ്ങളെ കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുക, ഭക്ഷണരീതിയിലും ആരോഗ്യ പരിപാലനരംഗത്തും കാത്തുസൂക്ഷിക്കേണ്ട സമീപനങ്ങൾ അറിയിക്കുക എന്നിവയായിരുന്നു പ്രഭാത നടത്തിത്തതിന്റെ ലക്ഷ്യം. സമൂഹത്തിലെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ പ്രഭാത നടത്തത്തിന്റെ ഭാഗമായി.