പുളിക്കൽ: പുളിക്കൽ എ.എം.എം.ഹൈസ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഇക്കോ വാരിയേഴ്സിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ ‘സ്‌കൂൾ മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം’ പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. വിളവെടുത്ത വിവിധ പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നൽകി. വിളവെടുപ്പുത്സവം ഹെഡ്മിസ്ട്രസ് ഷീജ.പി ഉദ്ഗാടനം ചെയ്തു. മാതൃഭൂമി സീഡ് സ്‌കൂൾ കോർഡിനേറ്റർ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അൻസാരി.എം.ഡി, അധ്യാപകരായ സാദിഖ്, മുഹമ്മദ് അഷ്‌റഫ് എന്നിവർ സംസാരിച്ചു. സ്‌കൂൾ എക്കോ ക്ലബ്-മാതൃഭൂമി സീഡ് അംഗങ്ങൾ വിളവെടുപ്പിൽ പങ്കെടുത്തു.
‘സ്‌കൂൾ മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം’ പദ്ധതി; പച്ചക്കറി വിളവെടുപ്പ് നടത്തി
