കോഴിക്കോട്- മാവൂര്‍, എടവണ്ണപാറ റൂട്ടില്‍ സ്വകാര്യ ബസുകള്ളുടെ മിന്നല്‍ പണിമുടക്ക്. മാവൂരില്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മാവൂരില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബസുകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. കൂടാതെ എടവണ്ണപാറ കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസും.
സംഭവത്തെത്തുടര്‍ന്ന് ബസ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 10 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പണിമുടക്കിന്‍റെ ഭാഗമായി യാത്രക്കാരുടെ ദൈനംദിന ഗതാഗത ക്രമം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്.