മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് കോൺഗ്രസ് ഭവനിൽ വെച്ച് ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു. വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഒ.വിശ്വനാഥൻ, സി.വി സക്കറിയ, സേവാദൾ ജില്ല പ്രസിഡണ്ട് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ,DKTF ജില്ല ജനറൽ സെക്രട്ടറി ഷംസു മപ്രം, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി. രവീന്ദ്രനാഥ്, ജനറൽ സെക്രട്ടറിമാരായ പി.കെ ആലിക്കോയ, മുസ്തഫ, കെ.ടി ഷിഹാബ് ഗ്രാമപഞ്ചായത്ത് മെമ്പർ സി.കെ റഷീദ്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു എടക്കണ്ടി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എടപ്പെട്ടി അബ്ദുൽ അസീസ്, ഗ്ലോബൽ OICC വാഴക്കാട് വൈസ് പ്രസിഡണ്ട് മാനുട്ടി കുനിക്കാടൻ വാർഡ് – ബൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമാരായ അഷ്‌റഫ് മലടിഞ്ഞിയിൽ, എം.പി.മുജീബ്, ചെറിയാപ്പു ചെറുവായൂർ, ശിവൻ ചെറുവായൂർ, കെ.പി. ആലി, ചന്ദ്രൻ മാസ്റ്റർ ഊർക്കടവ്, ഷഫീഖ് എന്നിവർ സംബന്ധിച്ചു.