വാടക കെട്ടിടത്തിൽ കഴിയുന്ന നെടിയിരുപ്പിലെ രണ്ട് സർക്കാർ എൽ പി സ്കൂളുകൾക്കും സ്ഥലവും കെട്ടിടവും അനുവദിക്കണമെന്ന് നെടിയിരുപ്പ് ജി എൽ പി സ്കൂളിൽ നടന്ന
കെ എസ് ടി എ കൊണ്ടോട്ടി ഉപജില്ല സമ്മേളനം സർക്കാരിനോടും കൊണ്ടോട്ടി മുനിസിപ്പാലിറ്റിയോടും ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സുനിൽ കെ സി ഉദ്ഘാടനം ചെയ്തു. ജില്ല ജോയിൻ്റ് സെക്രട്ടറി ഷൈജി ടി മാത്യു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മൈമൂന കെ ടി രക്തസാക്ഷി പ്രമേയവും കൃഷ്ണൻ കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി സലീം സിഎം പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ ശശികുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ടി രത്നാകരൻ, ജില്ല വൈസ് പ്രസിഡൻ്റ് എം പ്രഹ്ളാദ് കുമാർ, ജില്ല കമ്മറ്റി അംഗങ്ങളായ ജ്യോതി സി, ടി വി ഗോപാലകൃഷ്ണൻ, വി ബിന്ദു, അനുപമ ഇപ,വി നിഷാദ് അഭിവാദ്യ പ്രസംഗങ്ങൾ നടത്തി. സ്വാഗത സംഘം ചെയർമാൻ ശിഹാബുദ്ദീൻ കോട്ട സ്വാഗതവും സലിം സി എം നന്ദിയും പറഞ്ഞു. കോളനി റോഡ് അങ്ങാടിയിൽ നടന്ന പൊതുയോഗം എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് സാദിഖ് ഉദ്ഘാടനംചെയ്തു.
പുതിയ ഭാരവാഹികൾ : മൈമൂന കെ ടി (പ്രസിഡൻ്റ്), സി എം സലീം (സെക്രട്ടറി), മിധുൻ രാജ് (ട്രഷറർ).