എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളന ഭാഗമായി ബാലോത്സവവും ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. എടവണ്ണപ്പാറയിൽ നടന്ന ചിത്രരച്ചനാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ വാഴക്കാട് ചെറുവിട്ടൂരിലെ ജൂഹി ജയ്സൺ ഒന്നാം സ്ഥാനം നേടി. കരിപ്പൂരിലെ വി ആഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആക്കോട് ശ്രീനന്ദന ,വാഴക്കാട് ടി മർവ ഫാത്തിമ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു .യുപി വിഭാഗത്തിൽ മുഹമ്മദ് ഷഹൽ വെട്ടത്തൂർ, റയ്ന വിജയ് പണിക്കര പുറായ , കാശിനാഥ് എടവണ്ണപ്പാറ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കാർത്തിക് പുളിക്കലിനാണ് ഒന്നാം സ്ഥാനം അതുൽ കൃഷ്ണ മപ്രം രണ്ടാം സ്ഥാനവും ആദിൽ ചെറുവട്ടൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയർസെക്കൻഡറി വിഭാഗത്തിൽ എം പ്രിയത പള്ളിപ്പടി ഒന്നാം സ്ഥാനവും അനന്യ വെട്ടത്തൂർ, സ്നേഹ വെട്ടത്തൂർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.രാഹുൽ കൈമല ചിത്രരച്ചന മത്സരം ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ ചെറുകുളത്തൂർ ബാലോത്സവം, അബ്ദുൾ നാസർ മുക്കം ശാസ്ത്ര പരീക്ഷണങ്ങളും ഉദ്ഘാടനം നിർവഹിച്ചു.
സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം; ബാലോത്സവവും ചിത്രരചന മത്സരവും സംഘടിപ്പിച്ചു
