വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സീഡ് തനിച്ചല്ല പദ്ധതിയുടെ ഭാഗമായി നടത്തുന്ന ചതുർ മാസ കാമ്പയിൻ ആരംഭിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥി ജാഗ്രത എന്ന പ്രമേയത്തിൽ നവംബർ മുതൽ ഫെബ്രുവരി വരെ നടത്തുന്ന കാമ്പയിൻ ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.സ്കൂൾ മാനേജർ കെ വി മുഹമ്മദ്, പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ,മാനേജ്മെന്റ് പ്രതിനിധികളായ കെ പി ബാപ്പു ഹാജി, കെ വി അബ്ദുറഹിമാൻ,കെ വി നഫീസ, കെ വി അജ്മൽ, മഹ്മൂദ് ജലാലി,പ്രധാനാധ്യാപകൻ ഒ എം നൗഷാദ്,ജെ ആർ സി കൺവീനർ സാജിദ പി,ഗാന്ധി ദർശൻ കൺവീനർ റീഷ്മ ദാസ് എം പി,സ്കൗട്ട് മാസ്റ്റർ സർഫാസ്, ഗൈഡ് ക്യാപ്റ്റൻ സാജിദ എം കെ,നല്ല പാഠം കോ ഓർഡിനേറ്റർ കെ അബ്ദുൽ മജീദ്,സീഡ് കോ ഓർഡിനേറ്റർ സജ്‌ന വി പി എന്നിവർ പങ്കെടുത്തു.കുട്ടികളെ മൊബൈൽ ലഹരിയിൽ നിന്നും വായനാ ലഹരിയിലേക്ക് എത്തിക്കുക, ലഹരി പദാർത്ഥങ്ങൾക്കെതിരെ വിദ്യാർത്ഥി മനസ്സ് പാകപെടുത്തുക എന്നതാണ് കാമ്പയിൻ ലക്ഷ്യം വെക്കുന്നത്.രക്ഷിതാക്കൾക്കും കുട്ടികൾക്കും ആരോഗ്യ ബോധവത്കരണം,കൗൺസിലിംഗ്,ഹെൽത്ത് ചെക്കപ്പ്, നേത്ര രോഗ നിർണയ ക്യാമ്പ്, അമ്മക്കൊരുമ്മ, ലഹരിക്കെതിരെ ഗോളടിക്കാം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് ചതുർമാസ കാമ്പയിനിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.
“തനിച്ചല്ല” എളമരം ബി ടി എം ഒ യു പി സ്കൂളിൽ ചതുർ മാസ കാമ്പയിൻ തുടക്കമായി
