ഒളവട്ടൂർ ഹയാത്തുൽ ഇസ്ലാം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ യു.പി വിഭാഗത്തിനായി മാനേജ്മെൻറ് കമ്മറ്റിയുടെയും പി.ടി.എ യുടെയും സഹകരണത്തോടെ 20 കമ്പ്യൂട്ടർ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയുള്ള ഐ.ടി ലാബിന്റെ ഉദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡണ്ട് അഡ്വ:എം.ടി മൊയ്തീൻകുട്ടി നിർവഹിച്ചു.
പ്രസ്തുത പരിപാടിയിൽ യു.പി വിഭാഗം രക്ഷിതാക്കൾക്കായി പ്രശസ്ത ട്രെയ്നർ ടി.പി സലീം സാറുടെ നേതൃത്വത്തിൽ “Smartparent”പാരന്റിംഗ് ക്ലാസ്സും സംഘടിപ്പിച്ചു. പാരന്റിംഗ് സെഷൻ ഉത്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ മാസ്റ്റർ കെ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ എം.ടി.എ വൈസ് പ്രസിഡന്റ് സഫിയ ,പി.ടി.എ വൈസ് പ്രസിഡണ്ട് കെ സി അബ്ദുൽ ഗഫൂർ സ്റ്റാഫ് സെക്രട്ടറി കെ അബൂബക്കർ മാസ്റ്റർ, എ. ശിഹാബുദ്ദീൻ, ഇ കെ മഹ്മൂദ്, സി കെ റിയാസ്, പി അബ്ദുസമദ്, നാസർ പൊന്നാട് ,എംപി നിസാർ, കെ കെ റഫീഖ്, ചീരങ്ങൻ അബ്ദുറഷീദ്, എം.കെ സലാം, കെ അബ്ദുറഹീം, കെപി ഇസ്ഹാക്ക്, പിസി ആഷിക്, കെടി റഈസ്, അഷ്റഫ്, മിഥിലാജ്, സ്മിത, ഷിജില, യാസ്മിൻ, എം.എൻ ബഷീർ, നിയാസ്, അനീസ്, മുസ്താക്ക് മറ്റു പി.ടി.എ, എം.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ പ്രോഗ്രാം കൺവീനർ എം അജ്മൽ സ്വാഗതവും യുപി ഇൻ ചാർജ് എം അബ്ദുല്ലത്തീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.