കൊണ്ടോട്ടി : ട്രോമാ കെയർ കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട് എമർജൻസി മെഡിക്കൽ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിതാലൂക്ക് പ്രസിഡൻ്റ് റസാഖ് കൊളങ്ങരത്തൊടിയുടെ അധ്യക്ഷത യിൽ ജീവൻ കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ നിദഷഹീർ ഉദ്ഘാടനം ചെയ്തു. സ്വാലിഹ് കുന്നുമ്മൽ , പി.കെ റഷീദ് മാസ്റ്റർ, വിപിൻ, അഹമ്മദ് കുട്ടി മാസ്റ്റർ , പ്രകാശൻ എൻ.വി. , റഷീദ് മുസ്ലിയാരങ്ങാടി , ബഷീർ ഹസ്സൻ, ലത്തീഫ് കെ , എന്നിവർ സംബന്ധിച്ച പരിപാടിയിൽ അൻപതോളം വളണ്ടിയർമാർ പങ്കെടുത്തു ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തകൻ ബഷീർ ഹസ്സനെ ആദരിക്കുകയും ചെയ്തു.
ട്രോമാ കെയർ കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ജീവൻ രക്ഷാ പരിശീലനം നൽകി
