എടവണ്ണപ്പാറ : കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡണ്ടായിരുന്ന എം.കെ കൃഷ്ണന്റെ ജന്മ ശതാബ്ദിയുടെ ഭാഗമായി എടവണ്ണപ്പാറയിൽ അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. “കേരള നവോത്ഥാനം ചരിത്രവും വർത്തമാനവും” എന്ന വിഷയത്തെ അധികരിച്ച് സാംസ്കാരിക
പ്രവർത്തകനും പ്രഭാഷകനുമായ അനൂപ് കക്കോടി പ്രഭാഷണം നടത്തി. സി.പി.ഐ.എം കൊണ്ടോട്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കെ.എസ്.കെ.ടി.യു കൊണ്ടോട്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി. പി.വി സുനിൽ മാസ്റ്റർ സ്വാഗതവും എ.പി മോഹൻദാസ് നന്ദിയും പറഞ്ഞു. വി. രാജഗോപാലൻ മാസ്റ്റർ,
ടി. ഫൈസൽ, ടി. കെ ഹസ്സൻ, പി. അറമുഖൻ, സി.ബിന്ദു, കെ. പി ബിന്ദു, സുനിത. പി, പി. കുട്ടായി എന്നിവർ സംസാരിച്ചു.
എം. കെ കൃഷ്ണൻ ജന്മ ശതാബ്ദി; കെ.എസ്.കെ.ടി.യു സെമിനാർ സംഘടിപ്പിച്ചു.
