വാഴക്കാട് സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന
Al Barsha “Cisco champions challenge 2k24″⚽
രണ്ടാമത് ആസിഫ് മെമ്മോറിയൽ ഫെഡ്ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ 22 ആം തിയ്യതി മുതൽ വാഴക്കാട് GHSS ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമ്പോൾ.
വാഴക്കാട് വച്ച് ചേർന്ന ഓപ്പൺ സെവൻസ് ടീമുകളുടെ മാനേജർമാരുടെ സംഗമത്തിൽ കേരളത്തിലെയും ദേശീയ-അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ ടൂർണമെന്റിൽ പ്രഗൽഭ താരങ്ങൾ ബൂട്ട് കെട്ടുമെന്ന് ടീം മാനേജർമാർ പറഞ്ഞു.
ടൂർണമെന്റ് കമ്മിറ്റിയുടെ സംഘാടനത്തിന് എല്ലാ സഹായസഹകരണങ്ങളും ഉറപ്പുനൽകി.
ചീനിബസാറിലെ സിസ്‌കോ ക്ലബ്ബിൽ ചേർന്ന ടീം മാനേജേഴ്സ് യോഗം ക്ലബ്ബ് പ്രസിഡന്റ് റിയാസ് ടി ഉദ്ഘാടനം നിർവഹിച്ചു, ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ അമീർ എം സ്വാഗതം പറഞ്ഞു, ടൂർണമെന്റ് കമ്മിറ്റി കൺവീനർ മുസമ്മിൽ ടി അധ്യക്ഷത വഹിച്ച യോഗം സിസ്‌കോ ജിസിസി കോഡിനേറ്റർ അനസ് ബിസി നന്ദി പറഞ്ഞു,മത്സരത്തിൽ പങ്കെടുക്കുന്ന ടീം മാനേജേഴ്സും ടൂർണ്ണമെന്റ് കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി.