വാഴക്കാട് : സിപിഐഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി കൊണ്ടോട്ടി ഏരിയാ സമ്മേളനം ഡിസംബർ 30, നവംബർ 1 തിയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗർ എടവണ്ണപ്പാറയിൽ നടക്കും. സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി വാഴക്കാട് സിപിഐഎം ബഹുജന സദസ്സ് സംഘടിപ്പിച്ചു.ബഹുജന സദസ്സ് സിപിഐഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു .നാസർ കൊളായി മുഖ്യപ്രഭാഷണം നടത്തി.
സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ, സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ,ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ് ,പനക്കൽ കുഞ്ഞഹമ്മദ്, എപി ഫയാസ് തുടങ്ങിയവർ ബഹുജന സദസ്സിന് അഭിവാദ്യം ചെയ്ത സംസാരിച്ചു.