കൊണ്ടോട്ടി: ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കൊണ്ടോട്ടി ഏരിയാകമ്മറ്റി സംഘടിപ്പിച്ച തൊഴിലാളികൾക്കുള്ള നെയിം ബോർഡ്, യൂണിഫോം തുടങ്ങിയവ വിതരണം ചെയ്തു. ട്രാഫിക് സബ് ഇൻസ്പക്ടർ വീരാൻകുട്ടി വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പി. കെ. മൂസ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ എ.ടി. സൈതലവി, തൊഴിലാളി പ്രതിനിധികളായ ജയശങ്കർ ബാബു, മുനീർ, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
ഏരിയാ പ്രസിഡണ്ട് കുഞ്ഞിക്ക അധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ സെക്രടറി മുഹമ്മദ് മാസ്റ്റർ സ്വാഗതവും, സൊസൈറ്റി പ്രസിഡണ്ട് സാജിദ് നന്ദിയും അറിയിച്ചു.