ജവഹർ ബാൽ മഞ്ച് മൊറയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും വിവിധ പരിപാടികളോടെ കീഴ്മുറി എ എം എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക് തല നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയോട് അനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് നേതാക്കന്മാർ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കേക്ക് മുറിച്ച് വിതരണം ചെയ്തു.
ജവഹർ ബാൽ മഞ്ച് മൊറയൂർ ബ്ലോക്ക് ചെയർമാൻ കെ കെ മുഹമ്മദ് റാഫി പരിപാടി അധ്യക്ഷത വഹിച്ചു.
എച്ച് എം രാജേഷ് ടി, മുജീബ് റഹ്മാൻ ആനക്കച്ചേരി, സന്തോഷ് കുമാർ ഉള്ളാട്ടിൽ, മുസ്തഫ കൊടക്കാടൻ, ഉമ കെ ആർ, വാസുദേവൻ കാവുങ്ങൽകണ്ടി, അബ്ദുൽ ഗഫൂർ പുല്ലൻ, ഷാനവാസ് പൂക്കോടൻ, അബ്ദുൽ അസീസ് ചിറക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു