തൊഴിലിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കാട് ഗ്രാമ പഞ്ചായത്ത് , വാഴക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2024 നവംബർ 30 ന് വാഴക്കാട് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 9 മുതൽ 5 മണി വരെയാണ് തൊഴിൽ മേള. പ്രമുഖ സ്ഥാപനങ്ങൾ, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ, മാനേജ്‌മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.
പ്ലസ് ടുവും അതിന് മുകളിലും അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് സൗജന്യമായി അപേക്ഷിക്കാനും തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാനുമുള്ള അവസരമാണ് പ്രസ്തുത തൊഴിൽ മേളയിലൂടെ വാഴക്കാട് പഞ്ചായത്ത് ഒരുക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ വിവരങ്ങൾ പൂർണ്ണമായി മനസ്സിലാക്കി, തികച്ചും സൗജന്യമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ സാധിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകൾ പരമാവധി ഒരുക്കി, ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് തൊഴിൽ മേള ഒരുക്കുന്നത്.
കേരള നോളജ് എക്കണോമി മിഷൻ , കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വാഴക്കാട് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.
18 വയസ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി തൊഴിൽ മേളയിൽ തികച്ചും സൗജന്യമായി നവംബർ 20 നകം താഴെ കൊടുത്ത ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/19I6hi6R5qmWermQx8qXiMLIzKjnzERf1z8i7Pmmc37o/viewform?edit_requested=true
കൂടുതൽ വിവരങ്ങൾക്ക് :
99951 21087 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.