26.8 C
Kerala
Friday, March 14, 2025

എസ് എസ് എഫ് മുത്ത് നബി (സ) സംസ്ഥാന മെഗാ ക്വിസ് മത്സരം പ്രൗഢമായി

Must read

മലപ്പുറം: തിരു നബി (സ) യുടെ സമ്പൂർണ ജീവിതത്തെക്കുറിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മുത്ത് നബി (സ്വ) മെഗാ ക്വിസ് സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ സി മുഹമ്മദ്‌ ഫൈസി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരു നബി (സ) ജീവിതവും ദർശനവും മനുഷ്യരെ നിരന്തരം പഠനത്തിനും അന്വേഷണങ്ങൾക്കും പ്രേരിപ്പിക്കു ന്നതാണെന്നും സമൂഹത്തിന് കൂടുതൽ സേവനം ചെയ്യാൻ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നുവെന്നും അതിനായി പരിശ്രമിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ഉണർത്തി. എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അനുമോദന പ്രഭാഷണം നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ ഇല്യാസ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ക്യാമ്പസ്, ഹയർസെക്കൻഡറി, ഹൈസ്കൂൾ, ഇൻസ്റ്റിറ്റ്യൂഷർ, അപ്പർ പ്രൈമറി വിഭാഗങ്ങളിലായിരുന്നു മത്സരം. വിരിപ്പാടം മദീന മഖ്ദൂം ക്യാമ്പസിൽ നടന്ന മത്സരത്തിൽ ക്യാമ്പസ് വിഭാഗത്തിൽ മുഹമ്മദ് ഷിബിലി, മുഹമ്മദ് മർഹം (പിഎസ്എംഒ കോളേജ്, തിരൂരങ്ങാടി), മുനവിർ, മുഹമ്മദ് (ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്) ഫായിസ്, അഹ്മദ് ബിൻ മുഹമ്മദ് (ഗവ. മെഡിക്കൽ കോളേജ് കണ്ണൂർ) യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ – ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെമ്മാടിലെ അസാൻ റഹ്മാൻ, ഷംസ് ഫഹീം ഇർഷാദിയ്യ ഇംഗ്ലീഷ് സ്കൂൾ കൊളത്തൂരിലെ ഹാദി ഹിയാം, മുഹമ്മദ് സാമിഹ്, ഖുതുബിയ്യ ഇംഗ്ലീഷ് സ്കൂൾ പാനൂരിലെ ഹാദി ഇഷാൻ, മുഹമ്മദ് ഇസാൻ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. എച്ച്എസ് വിഭാഗത്തിൽ മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടിയിലെ മുഹമ്മദ് അബ്ദുൽ ഹാദി, മുഹമ്മദ് ഷാമിൽ, മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്കൂളിലെ മുഹമ്മദ്, അബ്ദുൾ ഹിഷാം തഅ്‌ലീം എച്ച്എസ്എസ് പരപ്പനങ്ങാടിയിലെ മുഹമ്മദ് അർഷാദ്, മുഹമ്മദ് ഫഹദ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗത്തിൽ ഹിദായ ക്യൂ-ഷോർ മണക്കടവിലെ അലി മുഹമ്മദ് ഷാദുലി, ബാസിത്ത് മൂസ, മർകസ് മമ്പീതി ഊരകം വിദ്യാർത്ഥികളായ അബ്ദുൾ ബാസിത്ത്, മുഹമ്മദ് സനദ് സിദ്ര അക്കാദമി കണ്ണൂരിലെ മുഹമ്മദ് ഒ സി, മുഹമ്മദ് നഈം യഥാക്രമം ആദ്യം മൂന്ന് സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ സീതി സാഹിബ് എച്ച്എസ്എസ് തളിപ്പറമ്പിലെ മുഹമ്മദ് ബുജൈർ, മുഹമ്മദ് യാസീൻ സിഎം സെൻ്റർ ഐഫർ അക്കാദമിയിലെ ഇബ്രാഹീം ആദം, മുഹമ്മദ് ഹിലാൽ മൂന്നിയൂർ എച്ച്എസ്എസിലെ മുസ്താഖ് സനീൻ, മുഹമ്മദ് യാസർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അനുമോദന സംഗമത്തിൽ സയ്യിദ് അഹമ്മദ് കബീർ ബുഖാരി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ തലപ്പാറ, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിമാരായ സെയ്യിദ് ആഷിക് മുസ്തഫ, അനസ് അമാനി, ഡോ. എം എസ് മുഹമ്മദ്, കെ തജ്മൽ ഹുസൈൻ, സ്വാഗത സംഘം ഭാരവാഹികളായ അബ്ദുൽ അസീസ് ലത്വീഫി, ശരീഫ് മുസ്ലിയാർ കോടിയമ്മൽ, വൈ പി നിസാർ ഹാജി, അബ്ദുല്ല സഖാഫി വിരിപ്പാടം, ജംശാദ് ഫാളിലി കായലം സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article