വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ പക്ഷി നിരീക്ഷണ ദിനത്തിൽ ജൈവ വൈവിദ്ധ്യ യാത്ര നടത്തി.മാവൂർ പഞ്ചായത്ത് പരിധിയിലുള്ള ദേശാടന പക്ഷികളുടെ കേന്ദ്രമായ തേങ്ങിലക്കടവിലേക്കും പരിസര വാസികളായ കുടുംബശ്രീ അംഗങ്ങളുടെ പ്രയത്നഫലമായി രൂപം കൊണ്ട ഗ്രാമ വനത്തിലേക്കുമാണ് സീഡ് ക്ലബ് അംഗങ്ങൾ യാത്ര സംഘടിപ്പിച്ചത്.തെങ്ങിലക്കടവ് പക്ഷി കേന്ദ്രത്തിൽ വെച്ച് ശാസ്ത്ര ക്ലബ് കൺവീനർ സുധ കെ ടി കുട്ടികൾക്ക് വിവിധ പക്ഷികളെ കുറിച്ചും,ഗ്രാമ വനം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചവരിൽ ഒരാളായ സുഹറ കുട്ടികൾക്കു ഗ്രാമവനത്തിന്റെ ഉത്ഭവത്തെ കുറിച്ചും കുട്ടികൾക്കു വിശദീകരണം നൽകി.ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്, കെ.അബ്ദുൽ മജീദ്, സീഡ് കോഡിനേറ്റർ വി പി സജ്‌ന എന്നിവർ നേതൃത്വം നൽകി.
ജൈവ വൈവിദ്ധ്യം തേടി ബി ടി എം ഒ സീഡ് ക്ലബ്
