കൊണ്ടോട്ടി :: കൊണ്ടോട്ടി ഇ എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ “നാളേക്കും വേണ്ടുന്ന ഭൂമി” സെമിനാർ സംഘടിപ്പിച്ചു.കലോത്സവ ജേതാവ് ഇൽഫ.സി ഉദ്ഘാടനം ചെയ്തു.കെ.എം.ഇസ്മായിൽ മാസ്റ്റർ
അധ്യക്ഷത വഹിച്ചു.സാധ്യo കോർഡിനേറ്റർ മിൻഹ. കെ.ടി മുഖ്യ പ്രഭാഷണം നടത്തി.നബാ പാർവീൻ മോഡറേറ്ററായി സെമിനാർ നിയന്ത്രണം നടത്തി.
വിദ്യാർത്ഥികളായ ബിൻസി.കെ,അഫ്‌ലഹ്.പി,അൽഫ.സി,അലി.കെ,സൻഹ.കെ
എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.കുട്ടികൾ പ്രകൃതി പഠന സെമിനാർ എടുക്കുകയും ചെയ്തു
മൂന്ന് സെഷനുകളിലായി വ്യത്യസ്ത പ്രബന്ധങ്ങളുടെ അവതരണവും അവതരിപ്പിച്ച വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചടുലമായ ചർച്ചകളും തുടർന്നു. സെമിനാർ തുടർച്ചയായി വിഷയത്തിൽ മാഗസിൻ പു പുറത്തിറക്കാനും തീരുമാനിച്ചു.