വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജല വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. സീഡ്, ശാസ്ത്ര ക്ലബ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി സയന്റിസ്റ്റ് വിനോദ് മങ്ങത്തായ ഉദ്ഘാടനം ചെയ്തു.ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ജല മലിനീകരണത്തിന്റെ ദൂഷ്യ ഫലങ്ങളും ചർച്ചയായി. ജലത്തിന്റെ പി എച്ച് മൂല്യം കണ്ടെത്തുന്ന രീതി വിശദീകരിച്ചു.ഹെഡ് മാസ്റ്റർ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.എസ് ആർ ജി കൺവീനർ റീഷ്മ ദാസ് എം പി, സീഡ് കോ ഓർഡിനേറ്റർ സജ്‌ന വി പി എന്നിവർ ആശംസകൾ അറിയിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ സുധ കെ ടി സ്വാഗതവും സാജിദ എം കെ നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര ശാസ്ത്ര ദിനാചാരണം എളമരം ബി ടി എം ഒ യു പി സ്കൂളിൽ സയന്റിസ്റ്റുമായി കുട്ടികൾ സംവദിച്ചു
