വാഴക്കാട് : വാഴക്കാട് ചീനിബസാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലക്ടഡ് സെവൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് പുതിയ നേതൃത്വം ക്ലബ്ബിൽ വച്ച് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ നേതൃ നിരയെ തെരഞ്ഞെടുത്തത്.
പുതിയ പ്രസിഡണ്ടായി അബ്ദുൽ ജലീൽ എപി, വൈസ് പ്രസിഡണ്ട് മാരായി ജംഷീർ ആയംകടി, ഷഫീഖ് ആയംകുടി, എന്നിവരെയും സെക്രട്ടറിയായി ഷമീർ ആയംകുടി, ജോയിൻ സെക്രട്ടറി മാരായി സുനിൽ കുമാർ, മെഹറൂഫ് മുഹമ്മദ് ഹസ്സൻ പി, ട്രഷററായി മിഷാൽ ചിറ്റൻ, എന്നിവരെയും ക്ലബ് ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. കൂടാതെ ക്ലബ്ബിന്റെ സഹായ സമതി നേതൃസ്ഥാനത്തേക്ക് ചീഫ് കോർഡിനേറ്റർ സുജീഷ് കുനിമ്മൽ, കോർഡിനേറ്റർ മൻസൂർനെയും, ഫിനാസ് കട്രോളർ മാരായി സുലൈമാൻ ആയംകുടി, ആഷിക് ആയംകുടി, എന്നിവരെയും നിശ്ചയിച്ചു.
ക്ലബ്ബിന്റെ സുഗമമായ പ്രവർത്തനത്തിന് ആക്കം കൂട്ടാൻ 11അംഗ എക്സിക്യൂട്ടീവ് അംഗങ്ങളായി ഷക്കീൽ, ഷാനവാസ്, നവാസ് സി എച്ച്, അഷ്റഫ് ബാവ, സുജീഷ്, മുഹമ്മദ് ഹനീഫ, അഹമ്മദ് കുട്ടി, മൻസൂർ, എന്നിവരെയും തിരഞ്ഞെടുത്തു.
ക്ലബ്ബിന്റെ 2023 – 24 വർഷത്തെ പ്രവർത്തനം ഏറെ മികച്ചതായി വിലയിരുത്തുകയും വരും വർഷം അതിലേറെ പ്രവർത്തനം പ്രാവർത്തികമാക്കും എന്നും ക്ലബ്ബ് പ്രസ്താവനയിലൂടെ അറിയിച്ചു. ചടങ്ങിൽ കൊണ്ടോട്ടി ഉപജില്ല കലോത്സവ മത്സരത്തിൽ എ ഗ്രേഡ്ഓടുകൂടി വിജയം കരസ്ഥമാക്കിയ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗമായ സുധീഷിന്റെ മകൾ നേഹ സുജീഷ് കൂടാതെ ക്ലബ്ബ് ജോയിൻ സെക്രട്ടറി സുനിൽകുമാറിന്റെ മകളായ അനുപമ സുനിൽ എന്നിവരെയും കേശദാനത്തിലൂടെ മാതൃക കാണിച്ച ജിഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി യായ അംന സിയ എന്നിവരെ ക്ലബ്ബ് മോമെന്റോ നൽകി ആദരിച്ചു.