വാഴക്കാട് : എറണാകുളത്തു വച്ച് നടന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥ മാക്കുകയും ജമുകാശ്മീരിൽ വച്ച് നടക്കുന്ന
നാഷണൽ വുഷു ചാമ്പ്യൻ ഷിപ്പിൽ സെലെക്ഷൻ ലഭിക്കുകയും കൂടാതെ കൊണ്ടോട്ടി ഉപജില്ലാ കായിക മത്സരത്തിൽ റോള്ളേർ സ്കേറ്റിങ്ങി ലും, ഫുട്ബോൾ മത്സരത്തിലും ഗോൾഡ് മെഡൽ കരസ്തമാക്കിയ വാഴക്കാട് അബ്ദുൽ നാസാർ ജുവൈരിയ ദമ്പതി കളുടെ 3 മത്തെ മകളായ ജുമാന നസ്രിന് ക്ലബ്ബ് ആദരിച്ചു
ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ആണ് ആദരവ് നൽകിയത് ക്ലബ്ബിനും, നമ്മുടെ നാടിനും ഏറെ അഭിമാനിക്കാവുന്ന നേട്ടം കെയ്ത ക്ലബ്ബിന്റെ പ്രിയ മെമ്പർ ഇനിയും ധാരാളം നേട്ടങ്ങൾ കൊയ്ത് നാടിന്റെ യെശസ്സ് ഉയർത്താൻ കഴിവുള്ളവൾ ആകട്ടെ എന്നും വിജേഷ് ഫൊഗോട്ടും,ബജ്‌രംഗ് പൂനിയയും
സാക്ഷി മാലിക്കും,മേരികോമുമെല്ലാം..
അന്താരാഷ്ട്ര കായിക വേദികളിൽ
ഇന്ത്യയുടെ അഭിമാനമായതും ഇത്തരം
മത്സരങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച് വന്നവരാണ് എന്നും ആ ശ്രേണിയിലേക്ക് പ്രിയ സഹോദരിയും ഉയർന്ന് വരട്ടെ എന്ന് ക്ലബ്ബ് സെക്രട്ടറി ഷമീർ ബാബു ആശംസിച്ചു ചടങ്ങിൽ ക്ലബ്ബിന്റെ മുഴുവൻ ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങൾ മറ്റു ക്ലബ്ബ് മെമ്പർമാരും പങ്കെടുത്തു.
സംസ്ഥാന സ്കൂൾ സീനിയർ വിഭാഗം വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി സെലക്റ്റഡ് 7s ആർട്സ് &സ്പോർട്സ് ക്ലബ്ബ് മെമ്പറായ ജുമാന നസ്റിൻ
