വാഴക്കാട് :നവംബർ പത്തിന് നടക്കുന്ന വാഖ് ഡയാലിസിസ് സെൻ്റർ ധന സമാഹരണത്തിൻ്റെ പ്രചാരണഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു, നൂറിലേറേപേർ പങ്കെടുത്ത വാക്കത്ൺ വാഴക്കാട് നിന്നാരംഭിച്ച് എടവണ്ണപ്പാറ സമാപിച്ചു.
ഖത്തറിൽ ജോലി ചെയ്യുന്ന വാഴക്കാട് പഞ്ചായത്തിൽ നിന്നുള്ള പ്രവാസി സുഹൃത്തുക്കളാണ് 2014 ൽ ഡയാലിസിസ് സെൻ്റർ സ്ഥാപിച്ചത്, നാട്ടുകാർ സപ്പോർട്ടിങ്ങ് കമ്മിറ്റി രൂപീകരിച്ചാണ് സെന്ററിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട്പോകുന്നത്. കക്ഷി രാഷ്ട്രീയ ജാതി മത ഭേതമന്യേ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും കൈകോർത്താണ് ഈ മാതൃക പ്രവർത്തനം പൂർണ്ണതയിലെത്തിക്കുന്നത് .
കഴിഞ്ഞ പത്ത് വർഷമായി പഞ്ചായത്തിൽ നിന്ന് വർഷത്തിൽ ഒരിക്കൽ പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ചാണ് വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസ് ചെയ്ത് വരുന്നത്
വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: എം.കെ നൗഷാദ് ഫ്ലാഗ് ഓഫ് നിർവ്വഹിച്ച വാക്കത്തോണിന് വർക്കിംഗ് ചെയർമാൻ എം പി അബ്ദുൽ അലി മാസ്റ്റർ, കൺവീനർ ഇ.ടി ആരിഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന, പഞ്ചായത്ത് മെമ്പർമാരായ സി വി സക്കറിയ, കെ പി മൂസകുട്ടി, സി.പി ബഷീർ മാസ്റ്റർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം സി സിദ്ധിഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി എം. മൂജീബ് മാസ്റ്റർ, സി.പിഎം എടവണ്ണപാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൈസൽ എളമരം, ടി.പി അഷറഫ്, ബാങ്ക് പ്രസിഡൻറ് സി.കെ അബ്ദുൽ ലത്തീഫ്, മച്ചിങ്ങൽ ഇസ്മായിൽ, ബി.പി. എ.റഷീദ്,
ഫൈസൽ കെ.പി, അലി അക്ബർ, കെ.വി നിസാർ, ബാങ്ക് ഡയക്ടർ മുസ്തഫ, ബിച്ചാപ്പു ഉസ്താദ്, വാഖ് ഖത്തർ പ്രതിനിധി ടി.കെ ജമാൽ, മെക്ക് സെവൻ കോഡിനേറ്റർ ബി.പി ഹമീദ്, ഷംസു തുടങ്ങിയവർ നേതൃത്വം കൊടുത്തു,
വിവധ ക്ലബ് പ്രതിനിധികൾ, മെക് സെവൻ കൂട്ടായ്മ, വനിതാ വളണ്ടിയർ മാർ , വാഖ് വാർഡ് കൺവീനർ മാർ പ്രവർത്തകർ പങ്കടുത്തു.