റിയാദ് : പ്രവാസ ലോകത്തെ വാഴക്കാട് മണ്ഡലം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പ്രവർത്തകരുടെ കോർഡിനേഷനായ ഗ്ലോബൽ ഒഐസിസി വാഴക്കാട്സെൻട്രൽ കമ്മറ്റിക്ക് 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡണ്ടായി അൻസാർ വാഴക്കാട് (റിയാദ്), ജനറൽ സെക്രട്ടറിയായി ശരീഫ് മുണ്ടുമുഴി (ജിദ്ദ), ട്രഷററായി രതീഷ് എരമംഗലത്ത് (അബുദാബി) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
സികെസി റഫീഖ് (റാസൽ ഖൈമ),
ശംവിൽ എളാംകുഴി (ദോഹ),
മാനുട്ടി കുനിക്കാടൻ (ദമാം) എന്നിവരെ ഉപാധ്യക്ഷന്മാരായും,
റിയാസ് കാവുങ്ങൽ (ഖത്തർ),
റിയാസ് എളമരം (ദുബൈ),
ഷറഫു ചിറ്റൻ (റിയാദ്),
സാജൻ സാലി (ജിദ്ദ ),
സുധീഷ് അനന്തായൂർ(കുവൈറ്റ്),
ഷിഹാദ് ഷാ (ബഹ്റൈൻ),
എന്നിവരെ കാര്യദർശിമാരായും തെരഞ്ഞെടുത്തു.
ചാരിറ്റി കൺവീനറായി കെപി ശരീഫ് വാഴക്കാട് (ഒമാൻ), പ്രവാസി വെൽഫെയർ കൺവീനറായി ജാവിഷ് (ദമാം), മീഡിയ കൺവീനറായി ഷമീർ പുളിക്കത്തൊടി എന്നിവരെയും നിയമിച്ചു.
മിഡിൽ ഈസ്റ്റ്, യൂറോപ്പ് രാജ്യങ്ങളിലെ വ്യത്യസ്ത പ്രവിഷ്യകളിൽ ജോലി നോക്കുന്ന വാഴക്കാട്ടെ കോണ്ഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്ലോബൽ ഒഐസിസി പ്രവാസ ലോകത്തും, നാട്ടിലും ജീവ കാരുണ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തും സക്രിയമായി പ്രവർത്തിക്കുന്നുണ്ട്.
മുൻ അധ്യക്ഷൻ ജൈസൽ ദോഹ, നഫീർ തറമ്മൽ തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.