ചീക്കോട്: എൻ്റെ കുടുംബത്തിന് സുന്നത്ത് എൻ്റെ കുട്ടിക്ക് കുസുമം എന്ന പ്രമേയത്തിൽ ഈ മാസം അഞ്ചു മുതൽ പതിനഞ്ചു വരെ നീണ്ടുനിൽക്കുന്ന സുന്നത്ത് മാസിക ക്യാമ്പയിൻ ഇന്ന് വെട്ടുപാറയിൽ നടന്ന റൈയ്ഞ്ച് യോഗത്തിൽ ചീക്കോട് റൈയിഞ്ച് അംഗങ്ങൾ വരി ചേർന്നു.
അബ്ദുറഹീം സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് സഖാഫി ഉദ്ഘാടനം നിർവഹിക്കുകയും ഇബ്രാഹിം സഖാഫി വിഷയാവതരണം നടത്തുകയും ചൈതു. അധാർമ്മികതയിലും കലുഷതയിലും നീങ്ങുന്ന സമൂഹത്തെ വിജ്ഞാനവും ധർമ്മബോധവും നൽകുന്ന വഴിക്കാട്ടിയാണ് സുന്നത്ത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഉമർ മുസ്ലിയാർ സ്വാഗതം പറയുകയും ജുനൈദ് ശാമിൽ ഇർഫാനി നന്ദി പറയുകയും ചെയ്തു.