കൊണ്ടോട്ടി :: കൊണ്ടോട്ടി ഇ എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശസ്ത്ര ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തിൽ ‘സ്ത്രീ സുരക്ഷ’ ക്ലാസ് തല സെമിനാർ സംഘടിപ്പിച്ചു. ജില്ലാ സഹോദയ സിബിഎസ്ഇ കലോത്സവ ജേതാവ് നൈഷ. കെ.ഉദ്ഘാടനം ചെയ്തു.കെ.എം.ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സബ് ജില്ല കലോത്സവ ജേതാവ് മേഗ. പി.സി മുഖ്യ പ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി കെ.ആർ.രോഹിണി അതിഥികളെ ആദരിച്ചു
വിദ്യാർത്ഥികളായ ഹിബ ഫാത്തിമ.കെ , നിഫ്ന.കെ,ആദിശ.കെ.പി,ഫസ് ല.കെ.കെ, സിനാൻ.കെ.പി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.
രണ്ട് സെഷനുകളിലായി വ്യത്യസ്ത പ്രബന്ധങ്ങളുടെ അവതരണവും അവതരിപ്പിച്ച വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചടുലമായ ചർച്ചകളും തുടർന്നു.