വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹോത്സവത്തിൻ്റ ഭാഗമായുള്ള കായികോത്സവത്തിന് മാരത്തോൺ മത്സരത്തോടെ തുടക്കമായി. ഊർക്കടവിൽ വെച്ച് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മാരത്തോൺ മത്സരം കേരള സന്തോഷ് ട്രോഫി ഫുട്ബോൾ താരം എസ്ബി ടി ബഷീർ, വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വാസുദേവൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിഹാബ് സന്നിഹിതനായി.
വാഴക്കാട് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കോഡിനേഷൻ കമ്മിറ്റി ‘വിസ’യുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഊർക്കടവ് മുതൽ എടവണ്ണപ്പാറവരെ നടന്ന മത്സരത്തിൽ ആറ് കാറ്റഗറികളിലായി പ്രായഭേദമന്യേ 50 ലധികം പേർ പങ്കെടുത്തു. വിവിധ കാറ്റഗറികളിൽ ജുറൈജ് കെ പി 2011, താഹിർകുഞ്ഞ് 1983 ഒരുമ, സൽമാൻ 1979 നെസ്റ്റ്, സിദ്ദീഖ് അലി 1994 ദിൽസെ, ഫലാഹ് മുണ്ടുമുഴി എന്നിവർ ഒന്നാം സ്ഥാനവും അബ്ദുൽ സത്താർ 1983 ഒരുമ, അബ്ദുൽകരീം ടി ടി 1978 ചങ്ങാത്തം, മുഹമ്മദ് നിഹാൽ പള്ളിത്താഴം രണ്ടാം സ്ഥാനവും അബ്ദുൽ കരീം എം 1982, അബ്ദുൽ അസീസ് കെ 1979 നെസ്റ്റ് , മുഹമ്മദ് നാജിം ചെറുവട്ടൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എടവണ്ണപ്പാറയിൽ വെച്ച് സമാപനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കറ്റ് എം കെ നൗഷാദ് നിർവഹിച്ചു. സംഘടക സമിതി ചെയർമാൻ എംപി അബ്ദുൽ അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിസ കമ്മിറ്റി പ്രസിഡൻ്റ് കെ പി ഫൈസൽ മാസ്റ്റർ, സെക്രട്ടറി ഡോക്ടർ എ കെ അബ്ദുൽ ഗഫൂർ, കായിക വിഭാഗം കൺവീനർ സലാം മണ്ണറോട്ട്, പി ടി എ പ്രസിഡൻ്റ് ടി പി അശ് റഫ്, എസ് എം സി ചെയർമാൻ ജയ്സൽ അളമരം, വൈസ് പ്രസിഡണ്ട് അലി അക്ബർ, ഭാരവാഹികളായ കെഎം ഇബ്രാഹിം, ബി കെ ഹമീദ്, കോഡിനേറ്റർ കെ എം ഇസ്മയിൽ, കെഎം കുട്ടി സംസാരിച്ചു.
പരിപാടികൾക്ക് സി ജാബിർ മാസ്റ്റർ, ടി നാസർ ബാബു, കെ താഹിർ കുഞ്ഞ്, അസീസ്, ഷഹീർ ബാബു, വർക്കിംഗ് സെക്രട്ടറി സനീർ ജനത എന്നിവർ നേതൃത്വം നൽകി.