27.6 C
Kerala
Friday, March 14, 2025

“അൽ-ബർഷ സിസ്കോ ചാമ്പ്യൻസ് ചലഞ്ച്”; സീസൺ ടിക്കറ്റ് ഉദ്ഘാടനം നിർവഹിച്ചു.

Must read

വാഴക്കാട്: സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന “അൽ-ബർഷ സിസ്കോ ചാമ്പ്യൻസ് ചലഞ്ച്” രണ്ടാമത് ആസിഫ് മെമ്മോറിയൽ അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വാഖ് ഫുട്‌ബോൾ ക്ലബ്ബ്‌ ഖത്തർ സ്പോൺസർ ചെയ്യുന്ന സീസൺ ടിക്കറ്റ് വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:എംകെ നൗഷാദ് വാഖ് ഫുട്‌ബോൾ ക്ലബ്ബ്‌ പ്രതിനിധികളായ ആഷിഖ് പി സി, അഷ്‌റഫ്‌, നൗഫൽ കെ എന്നിവരുടെ സാനിധ്യത്തിൽ മികച്ച ഫുട്ബോൾ ആസ്വാദകനും യുവ കോൺട്രാക്ടറുമായ ഹബീബ് ചെറുചോലക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ടൂർണമെന്റ് കമ്മറ്റി കൺവീനർ മുസമ്മിൽ ടി, ട്രഷറർ റിയാസ് ടി, സിസ്കോ ജിസിസി കോർഡിനേറ്റർ അനസ് ബിസി, ടൂർണമെന്റ് കമ്മറ്റി ഭാരവാഹികളായ ഷംസു തുരുവാലൂർ, അനസ് സി, അർഷാദ് കളരിക്കൽ, അഫ്താഷ് കെ, അസൽ എൻ എ, അഫ് ലഹ് ഇ ടി, അനീസ് സി, മുക്താർ, ജുനൈദ്, ആഷിക്ക്, മുന്നാസ് പി വി, നൗഷാദ് വള്ളിക്കാട്, ബാസിക്ക് ബി കെ, സഹദ് സി, ശരീഫ്, അജാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

അൽ-ബർഷ ടൈപ്പിങ് സെന്റർ ഷാർജ UAE മുഖ്യ പ്രയോജകരായി,സ്കൈഫോർഡ് ഏവിയേഷൻ അക്കാദമി കോഴിക്കോട്&കൊച്ചി,ഇത്താർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഏവിയേഷൻ-എടവണ്ണപ്പാറ. വാഴക്കാട് സർവീസ് സഹകരണബാങ്ക്, ഇത്താർ ഹോളിഡേയ്സ് ഇന്ത്യ& ജി സി സി, എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെ താജ്കോഫി ഗ്രൂപ്പ്‌ റിയാദ് നൽകുന്ന വിന്നേഴ്സ് പ്രൈസ് മണിക്കും, പള്ളിപ്പറമ്പിൽ റസ്ഥാന്റെ സ്മരണാർത്ഥം സെലക്ടഡ് സെവൻസ് ക്ലബ്ബ്‌ ചീനിബസാർ സമ്മാനിക്കുന്ന വിന്നേഴ്സ് സ്ഥിരംട്രോഫിക്ക് വേണ്ടിയും.ഇഖ്റ മൊബൈൽസ്&സ്പെയേഴ്സ് ജിസാൻ കെ.എസ്.എ നൽകുന്ന റന്നേഴ്സ് പ്രൈസ് മണിക്കും,നോവ ഇൻ്റീരിയസ് യുഎഇ സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയും,ജീവകാരുണ്യ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ മലബാറിലെ പ്രഗൽഭരായ 16 ടീമുകളാണ് വെട്ടിതിളങ്ങുന്ന നിയോൺ വെളിച്ചത്തിൽ വാഴക്കാട് ഗവ:ഹയർ സെക്കന്ററി ഫ്ലഡ് ലൈറ്റ് സ്റ്റേടിയത്തിൽ ഈ വരുന്ന 22-ആം തിയ്യതി മുതൽ പോരാട്ടത്തിനൊരുങ്ങു ന്നത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article